AksharaGayathri
Monday, 6 February 2012
Saturday, 4 February 2012
swa.le.
'സ്വ.ലേ.'യുടെ ഒരു തനിയാവര്‍ത്തനം.അത് തന്നെയല്ലേ ഞാന്‍ ഏറ്റവും അധികം ആരാധിച്ചിരുന്ന ശ്രീ സുകുമാര്‍ അഴീക്കോട്,മരണാസന്നനായിരുന്ന കാലത്ത് ഇവിടെ,ദൈവത്തിന്റെ സ്വന്തം നാട്ടില്‍,അരങ്ങേറിയത് എന്ന് ചിന്തിച്ചു പോകുന്നു.പറഞ്ഞു വരുന്നത് ശ്രീ കലവൂര്‍ രവികുമാര്‍ രചിച്ച്,ശ്രീ പി.സുകുമാര്‍ സംവിധാനം നിര്‍വഹിച്ച 'സ്വ.ലേ' അഥവാ സ്വന്തം ലേഖകന്റെ പ്രമേയത്തെക്കുറിച്ചാണ്.ഒരു സാഹിത്യകാരന്റെ,എപ്പോഴെന്നില്ലാതെ വന്നുചേരാവുന്ന,മരണം റിപ്പോര്‍ട്ടു ചെയ്യുവാന്‍ കഴുകന്കൂട്ടങ്ങളെപ്പോലെ കാത്തിരിക്കേണ്ടിവരുന്ന പത്രലേഖകന്മാരുടെ ജീവിതചിത്രം വരച്ചുകാട്ടുകയായിരുന്നു ഈ ചിത്രം.സാഹിത്യകാരുടെ വേദനകളും ചിന്തകളും ചൂടേറിയ വാര്‍ത്തകള്‍ മാത്രമായി മാറുന്ന കാഴ്ചയായിരുന്നു 'സ്വ.ലേ.'.വാര്‍ത്തകള്‍ വില്പനവസ്തുക്കള് മാത്രമാകുമ്പോള്‍ വികാരങ്ങള്‍ക്ക് പത്രത്താളിലെ നീണ്ട കോളങ്ങളുടെ വിലയാകുന്നു.സമൂഹത്തിലേ ഉന്നതസ്ഥാനങ്ങളില്‍ വിരാജിക്കുന്ന വ്യക്തിത്ത്വങ്ങളുടെ സ്വകാര്യജീവിതത്തില്‍ കൈകടത്താതിരിക്കുവാനും വാര്‍ത്തകള്‍ കച്ചവടവസ്തുക്കളാക്കുവാതിരിക്കുവാനുമാണ് ഈ ചിത്രത്തിലൂടെ അതിന്റെ അണിയറപ്രവര്‍ത്തകര്‍ മലയാളികളോട് പറയാന്‍ ശ്രമിച്ചത് എന്ന് ഞാന്‍ വിശ്വസിക്കുന്നു.
എന്നാല്‍ ജനം എല്ലായ്പ്പോഴും അപ്പോള്‍ കാണുന്നതിനെക്കുരിച്ചു അപ്പോള്‍ മാത്രം ചിന്തിക്കുന്ന കാഴ്ചക്കാര്‍ മാത്രമാകുന്നതായി തോന്നുന്നു.എന്ത് സന്ദേശമാണോ 'സ്വ.ലേ.'യുടെ അണിയറപ്രവര്‍ത്തകര്‍ നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ക്ക് നല്കുവാന് ശ്രമിച്ചത് അത് മാധ്യമലോകം ഇന്നും അംഗീകരിച്ചിട്ടില്ല എന്നതിന് തെളിവാണ് മരണാസന്നനായി കിടന്നിരുന്ന മലയാളസാഹിത്യത്തിന്റെ 'സാഗര ഗര്‍ജജന'ത്തെ ഓരോ ക്ഷണവും ക്യാമറകളില്‍ പകര്‍ത്തുവാന്‍ ആവേശം സ്ഫുരിച്ചുനിന്ന വാര്ത്താമാധ്യമക്കണ്ണുകള്
എന്നാല്‍ ജനം എല്ലായ്പ്പോഴും അപ്പോള്‍ കാണുന്നതിനെക്കുരിച്ചു അപ്പോള്‍ മാത്രം ചിന്തിക്കുന്ന കാഴ്ചക്കാര്‍ മാത്രമാകുന്നതായി തോന്നുന്നു.എന്ത് സന്ദേശമാണോ 'സ്വ.ലേ.'യുടെ അണിയറപ്രവര്‍ത്തകര്‍ നമ്മുടെ മാധ്യമസുഹൃത്തുക്കള്‍ക്ക് നല്കുവാന് ശ്രമിച്ചത് അത് മാധ്യമലോകം ഇന്നും അംഗീകരിച്ചിട്ടില്ല എന്നതിന് തെളിവാണ് മരണാസന്നനായി കിടന്നിരുന്ന മലയാളസാഹിത്യത്തിന്റെ 'സാഗര ഗര്‍ജജന'ത്തെ ഓരോ ക്ഷണവും ക്യാമറകളില്‍ പകര്‍ത്തുവാന്‍ ആവേശം സ്ഫുരിച്ചുനിന്ന വാര്ത്താമാധ്യമക്കണ്ണുകള്
വാര്‍ത്തകള്‍ ജനങ്ങള്ക്കുമുന്പില് എത്തിക്കുവാന്‍ വെമ്പല്‍ കൊള്ളേണ്ടത് ഒരു പത്രപ്രവര്‍ത്തകന്റെ ജന്മാവകാശം' തന്നെയാണ്.എന്നിരുന്നാലും മലയാളസാഹിത്യത്തിന് ഖണ്ടനതിലൂടെയും മണ്ടനതിലൂടെയും പൊന്‍തൂവല്‍ ചാര്‍ത്തിയ,മലയാളസാഹിത്യത്തിന്റെ വിമര്‍ശന ചക്ക്രവര്തിക്ക് അന്ത്യനാളുകളില്‍ അല്‍പ്പം സ്വകാര്യത ആവശ്യമായിരുന്നു എന്ന് തോന്നുന്നു. അദ്ധേഹത്തെ കാണുവാന്‍ എത്തിയ വിലാസിനി ടീച്ചറുടെ ദുഃഖത്തില്‍ ഒരു കൈകടത്തല്‍ വേദനാജനകമായതായി തോന്നി.ഇന്നുവരെ ജീവിച്ചവരില്വച്ച് ഏറ്റവും കഴിവുറ്റവരും സാമൂഹ്യപ്രതിബദ്ധതയുള്ളവരുമായ ഒരു തലമുറയാണ് ഇന്ന് മാധ്യമലോകം നയിക്കുന്നത്.ഇതുപോലെയുള്ള ചെറിയ ചെറിയ കാര്യങ്ങളില്‍ക്കൂടി ജാഗരൂകരാകുമെങ്കില് മാധ്യമലോകം കണ്ടിട്ടുളളതില്‍വച്ച് ഏറ്റം മികച്ച ഒരു കാലഖട്ടമായി ഇന്നത്തേത് മാറുന്നതായിരിക്കും.വായനക്കാരുടെ വിചാരങ്ങള്‍ക്കൊപ്പം വാര്ത്താവസ്തുവിന്റെ വികാരങ്ങളുംകൂടി കണക്കിലെടുക്കേണ്ടതുണ്ട്.
iniyenkilum maranaasannanaaya oru unnathaneppatti vaarthakal report cheyyendi varumbol oru vaarthaamaadhyamapravarthakanum "swa.le"yile 'unnimadhavan'ilekku nokki parayendi varaathirikkatte........"thathwamasi" ennu!!..........
Subscribe to:
Posts (Atom)